കൊച്ചി: ഇവന്റ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) സംഘടിപ്പിച്ച ക്യാമ്പിൽ 5000 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഹൈബി ഈഡൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇമാക് പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ, സെക്രട്ടറി രാജു കണ്ണമ്പുഴ, ചീഫ് കോ ഓർഡിനേറ്റർ ബോബി ഇലഞ്ഞിക്കൽ, വൈസ് പ്രസിഡന്റ് ജി. രാജേഷ്, ലേ മെറിഡിയൻ ഹോട്ടൽ ജനറൽ മാനേജർ ദീപ് രാജ് മുഖർജി എന്നിവർ പങ്കെടുത്തു. 14 ജില്ലകളിൽ ഏഴു കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷൻ നൽകിയത്. ചെലവ് അസോസിയേഷനാണ് വഹിച്ചത്.