നെടുമ്പാശേരി: കുന്നുകര സർവീസ് സഹകരണബാങ്കിന്റെ എത്തക്കായ സംഭരണം കൃഷി ഓഫീസർ സാബിറബീവി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കുഞ്ഞൻമരയ്ക്കാർ അദ്ധ്യക്ഷനായിരുന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡയറക്ടർ ബോർഡ് അംഗവുമായ സി.കെ. കാസിം, ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. ബിജു, കെ.സി. ജയകുമാർ, എം.ആർ. ഹരിപ്രസാദ്, എം.എസ്. സുധീർ, പി.പി. വർഗീസ്, കെ.കെ. രാജൻ, വി.സി. മഹേശൻ, സെക്രട്ടറി കെ.എസ്. ഷിയാസ്, പി.എ. കുഞ്ഞുമുഹമ്മദ്, സതീശൻ ചെറിയതേയ്ക്കാനം തുടങ്ങിയവർ സംസാരിച്ചു.