തൃക്കാക്കര: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോൺ ലഭിക്കാൻ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണമെന്ന എന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇത്തരമൊരു പദ്ധതി നിലവിൽ എറണാകുളം ജില്ലയിൽ വകുപ്പ് ആരംഭിച്ചിട്ടില്ലെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. വ്യാജവാർത്തയിൽ വഞ്ചിതരാകരുതെന്നും ഇത്തരം പദ്ധതി നടപ്പിലാക്കിയാൽ പൊതുജനങ്ങളെ അറിയിക്കുമെന്നും ഓഫീസർ അറിയിച്ചു.