കൊച്ചി: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് ജനതാദൾ (എസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ കുമ്പളം രവി, ബോസ്‌കോ വടുതല, നിയോജക മണ്ഡലം പ്രസിഡന്റ് ഷാജൻ ആന്റണി, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ഷാനവാസ്, മുളവുകാട് മണ്ഡലം ഭാരവാഹികളായ പി.വി. പാപ്പച്ചൻ, ആർ.എൽ. രാജേഷ് എന്നിവർ സംസാരിച്ചു.