കോതമംഗലം: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയറും , ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും രംഗത്ത്. വീൽ ചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ വിതരണം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.
കൊവിഡിന്റെ ഒന്നാം ഘട്ടത്തിലും ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെ സഹായത്തോടെ അവർക്ക് വേണ്ട ഭക്ഷ്യക്കിറ്റും, മാസ്കുകൾ, സാനിറ്റൈസർ, മരുന്നുകൾ എന്നിവ ഈ സംഘടന നൽകിയിരുന്നു.
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ ദിവസങ്ങളിലും ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകിയിരുന്നതായി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.
ചടങ്ങിൽ എ.കെ. ഡബ്യു.ആർ.എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം , തണൽ അടിവാട് യൂണിറ്റ് രക്ഷാധികാരി ഇ.എച്ച് അബ്ദുൾ കരീം , എ.കെ.ഡബ്യു. ആർ. എഫ് ജില്ലാ ഉപേദശക സമിതി അംഗങ്ങൾ ആയ മണിശർമ്മ ,ദിപാമണി, തണൽ പാലിയേറ്റീവ് നെല്ലിക്കുഴി യൂണിറ്റ് ജനറൽ സെക്രട്ടറി പി. എച്ച് റാഫി ,ടി.ഒ പരീത് , എം. കെ സുധാകരൻ , എൻ.എസ് ഷാജി , ബഷീർ പോഞ്ഞാശ്ശേരി എന്നിവർ പങ്കെടുത്തു.