കൊച്ചി: നഗരത്തിൽ തെരുവിൽ കഴിയുന്ന നിരാലംബരും നിരാശ്രയരുമായവർക്ക് കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ഇന്ന് രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊവിഡ് കാലത്ത് തെരുവിൽ കഴിയുന്നവരുടെകൂടി സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തെരുവിൽ കഴിയുന്നവരുടെ ലിസ്റ്റ് മിറർ എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെ കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്. മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ എസ്. സുഹാസ്, ഡി.സി.പി ഐശ്വര്യ ഡോംഗ്രേ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ എന്നിവർ പങ്കെടുക്കും.