പെരുമ്പാവൂർ: ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അശമന്നൂർ പഞ്ചായത്തിലെ ആറാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസവുമായി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. 510 കിറ്റുകളിലായി 2250 കിലോ പച്ചക്കറികളാണ് പ്രവർത്തകർ വീടുകളിൽ എത്തിച്ചത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.സലിം വിതരണോദ്ഘാടനം നടത്തി. കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗ്രോസ് പുല്ലൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു നാരായണൻ, ബൂത്ത് പ്രസിഡന്റ് ഇ.എം.യൂനുസ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സി.എസ്.നിസാർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അജ്മൽ എം.എം, കോൺഗ്രസ് നേതാക്കളായ ടി.എൻ.മുഹമ്മദ്, ഷിയാസ് സി.എ, മാഹിൻ ഷാ തുടങ്ങിയവർ നേതൃത്വം നൽകി.