പെരുമ്പാവൂർ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഫൗണ്ടേഷനും മണ്ണൂർ എസ്.എൻ.ഡി.പി ശാഖയും സംയുക്തമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.200 ഓളം ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം അഡ്വ: പി.വി.ശ്രീനിജൻ എം.എൽ.എ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.ജി.ശീജിത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി സതീഷ് കെ.വി, യൂണിയൻ കമ്മിറ്റി അംഗം അനിൽ കണ്ണോത്ത്, എസ്.എൻ. ഫൗണ്ടേഷൻ പ്രവർത്തകരായ ജിതിൻ അകനാട്, അരുൺ മേതല, വാർഡ് മെമ്പർ ജയേഷ് തുടങ്ങിയവർ സംസാരിച്ചു.