പെരുമ്പാവൂർ: 'ഒപ്പമുണ്ട്, ഞങ്ങളുമുണ്ട്' വാക്‌സിൻ പദ്ധതിക്ക് അശമന്നൂരിൽ തുടക്കമായി.അശമന്നൂർ പഞ്ചായത്ത് 12 -ാം വാർഡിലെ എം.കെ.മാത്യു, പൈലി മത്തായി എന്നീ കിടപ്പു രോഗികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വാർഡ് മെമ്പർ രഘു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ വീട്ടിൽ എത്തി വാക്‌സിൻ നൽകി.