vm-sasi
ചെല്ലാനം നിവാസികൾക്കായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ആലുവ ഏരിയാ കമ്മിറ്റി ശേഖരിച്ച ഭക്ഷ്യസാധനങ്ങൾ നിറച്ച വാഹനം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഫ്ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: കടൽക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് കൈത്താങ്ങായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ആലുവ ഏരിയാ കമ്മറ്റി പച്ചക്കറികൾ, തേങ്ങ, കപ്പ, ചക്ക, മാങ്ങ തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് നൽകി. ഭക്ഷ്യവസ്തുക്കൾ സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഏറ്റുവാങ്ങി. സുധീർ മീന്ത്രക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.എം. അബ്ദുൾ കരീം, കെ.എൻ. രജീഷ്, ലാൽകുമാർ, ഷൈൻ ഇബ്രാഹിം, വിനോദ് പാലാഞ്ചേരി, സുഫൈൽ അബ്ദുൾ എന്നിവർ സംസാരിച്ചു.