കൊച്ചി: നിർമ്മാണസാമഗ്രികളുടെ അമിത വിലക്കയറ്റം കരാറുകാരെ കടുത്ത പ്രതിസന്ധയിലാക്കിയെന്ന് കൊച്ചി കോർപ്പറേഷൻ കോൺട്രാക്‌ടേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുമ്പോൾ കരാറുകാർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രസിഡന്റ് കുമ്പളം രവിയും രക്ഷാധികാരി വേണു കറുകപ്പള്ളിയും ആവശ്യപ്പെട്ടു.