ആലുവ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓറോവിറ്റ് ടാബ്‌ലെറ്റ് റൂറൽ ജില്ലയിലെ സ്റ്റേഷൻ പരിധിയിലെ പൊലീസ് സേനാംഗങ്ങൾക്ക് വിതരണംചെയ്തു. എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന് സെയിൽസ് മാനേജർ കെ. അരുൺ കൈമാറി. അഡീഷണൽ എസ്.പി മധുസൂദനൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സാബു എന്നിവർ പങ്കെടുത്തു. കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളെന്ന നിലയിലാണ് പൊലീസിന് സൗജന്യമായി ഗുളികകൾ നൽകുന്നതെന്ന് ബയോമൈക്രോൺ ഫാർമ അധികൃതർ അറിയിച്ചു.