111
എ.ഡി.എം ഷാജഹാൻ കൊവിഡ് ജില്ലാതല ചുമതല വഹിക്കുന്ന ഡോ.സുധാകർ റെഡ്ഢി, മെഡിക്കൽ ഓഫീസർ ഡോ.ധന്യ എന്നിവരും പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നു

തൃക്കാക്കര: കൊവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർ എം.ജെ. ഡിക്‌സൺ, സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് എന്നിവരുടെ നേതൃത്വത്തിൽ കാക്കനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൃക്കാക്കര നഗരസഭയിലെ അത്താണി, കാക്കനാട് ഹെൽത്ത് സെന്റർ അടക്കമുള്ള പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിലുള്ള ക്രമക്കേട് പരിഹരിക്കുക, തൃക്കാക്കര നഗരസഭയുടെ കീഴിലെ എഫ്.എൽ.ടി.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ആരംഭിച്ചതോടെ പ്രതിപക്ഷ കൗൺസിലർമാരായ ഉഷ പ്രവീൺ, ജിജോ ചങ്ങംതറ,അജുന ഹാഷിം, ജയകുമാരി,റസിയ നിഷാദ്, ആര്യ ബിബിൻ,സുബൈദ റസാക്ക്,അനിത ജയചന്ദ്രൻ തുടങ്ങിയവർ സ്ഥലത്തെത്തി.
എ.ഡി.എം ഷാജഹാൻ സ്ഥലത്തെത്തി കൊവിഡ് ജില്ലാതല ചുമതല വഹിക്കുന്ന ഡോ. സുധാകർ റെഡ്ഢി, മെഡിക്കൽ ഓഫീസർ ഡോ. ധന്യ എന്നിവരും പ്രതിക്ഷേധക്കാരുമായി ചർച്ച നടത്തി. അത്താണി, കാക്കനാട് ഹെൽത്ത് സെന്റർ വാർഡുകളിലെ കോളനി നിവാസികൾക്ക് വാക്സിൻ ലഭ്യമാകാൻ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം ഉറപ്പുനൽകി. എഫ്.എൽ.ടി.സിയുടെ പ്രവർത്തനം സംബന്ധിച്ചും കാക്കനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതും നഗരസഭാ സെക്രട്ടറിയുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു


,