ആലുവ: സ്വർണവള വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വൃദ്ധ മാതൃകയായി. ചൂർണിക്കര പഞ്ചായത്ത് അശോകപുരം മനയ്ക്കപ്പടി തുണ്ടിപ്പറമ്പിൽ അച്ചാമ്മ വർഗീസാണ് തന്റെ സ്വർണവള വില്പന നടത്തി ലഭിച്ച 30,800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ തുക ഏറ്റുവാങ്ങി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തതായി എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ഷീല ജോസഫ്, റൂബി ജിജി, കെ.കെ. ജമാൽ, സി.പി. നൗഷാദ്, പി.എസ്. യൂസഫ്, അലീഷ ലിനേഷ് എന്നിവർ പങ്കെടുത്തു.