പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകാൻ തീരുമാനിച്ചു. ഒപ്പുശേഖരണം കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.എം. എ സലാം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, വൈസ് പ്രസിഡന്റുമാരായ എൻ.എ.റഹീം, പി.കെ.മുഹമ്മദ് കുഞ്ഞ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ.രാമകൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, പോൾ പാത്തിക്കൽ, അരുൺ കുമാർ , അഭിലാഷ് പുതിയേടത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് അരീക്കൽ, താജു കുടിലിൽ തുടങ്ങിയവർ പങ്കെടുത്തു.