nss
നൊച്ചിമ ഗവ. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നൽകുന്ന സ്മാർട്ട് ഫോണുകൾ വാർഡ് മെമ്പർ അഫ്സൽ കുഞ്ഞുമോൻ ഏറ്റുവാങ്ങുന്നു

ആലുവ: എടത്തല പഞ്ചായത്ത് 18 -ാം വാർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോന്റെ അഭ്യർത്ഥനയെത്തുടർന്ന് നൊച്ചിമ ഗവ. സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സ്മാർട്ട് ഫോണുകൾ നൽകി. സ്‌കൂൾ അദ്ധ്യാപകരുടെ സഹായത്തോടെ അർഹരായ വിദ്യാർത്ഥികൾക്ക് കൈമാറും. അഫ്സൽ കുഞ്ഞുമോൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സുമ, കോളേജ് അദ്ധ്യാപകരായ ഡിനോ, ശ്രീജ, ഷിബിനി, എൻ.എസ്.എസ് യൂണിറ്റ് ഭാരവാഹികളായ സാന്ദ്ര ഷിബു, ഖൈറുന്നിസ, എൻ.എൽ. നിഹാൽ, ഖദീജ, യദുകൃഷ്ണൻ, മൃദുല, അഞ്ജന എന്നിവർ പങ്കെടുത്തു. വാർഡിലെ കൊവിഡ് വിമുക്തമാക്കാനുള്ള ക്ഷേമപ്രവർത്തനങ്ങളും എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്.