suresh
പ്രതിസുരേഷ്

അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോ എം.ഡി.എം.എ പിടികൂടിയ കേസിൽ മയക്കുമരുന്നു സംഘത്തിന്റെ ഇടനിലക്കാരനെ തമിഴ്നാട്ടിൽ നിന്ന് റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്‌ തിരുവള്ളൂർ അട്ടത്തങ്കൽ ബാലമുരു നഗനഗറിൽ താമസിക്കുന്ന സുരേഷി (36) നെയാണ് മധുരയ്ക്കടുത്ത് ഇളയംകുടിയിൽ നിന്ന് സാഹസികമായി പിടികൂടിയത്.

മയക്കുമരുന്നിന്റെ പണം സുരേഷിന്റെ അക്കൗണ്ടിലേക്കാണ് ഇടപാടുകാർ നിക്ഷേപിച്ചിരുന്നത്. ഇതോടെ ഈ കേസിൽ നാലു പേർ പിടിയിലായി. നേരത്തെ പിടിയിലായ ആബിദ് , ശിവപ്രസാദ്, ഇബ്രാഹിംകുട്ടി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് സുരേഷ്. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എം.സുരേന്ദ്രൻ, എസ്.സി.പി.ഒ മാരായ റോണി ആഗസ്റ്റിൻ, ടി.ശ്യാംകുമാർ, സി.പി.ഒ മാരായ പി.എസ്.ജീമോൻ, പി.ഡി.പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.