പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിന് സമീപത്തെ ശിവപാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ തഴുപ്പ് തെക്ക് എസ്.എൻ.ഡി.പി ശാഖായോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് വി.ആർ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ബാലസുബ്രഹ്മണ്യൻ, സി.വി. ദിലീപ്കുമാർ, എ.എൻ. ഷാജി തുടങ്ങിയവർ സംബന്ധിച്ചു. മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ അടിയന്തരമായി കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് യോഗം ആവശ്യപ്പെട്ടു.