പറവൂർ: ചരിത്രപ്രാധാന്യമുള്ള മുസിരിസ് ടൂറിസം പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനംനൽകി. നാടിന്റെ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിച്ചെങ്കിലും മോണിറ്ററിംഗിലെ അപാകത മൂലം സമയബന്ധിതമായി തീർക്കാനാകുന്നില്ല. ഇതിന് പരിഹാരം കാണണം. പട്ടണത്ത് ഗവേഷണ വിദ്യാർത്ഥികളെ ആകർഷിക്കാനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്നും പദ്ധതി പ്രദേശം മന്ത്രി സന്ദർശിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.