പെരുമ്പാവൂർ: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇന്ധന വിലവർദ്ധനവ് മൂലം കെ.എസ്.ആർ.ടി.സി അടക്കം മോട്ടോർ വ്യവസായ മേഖലയെ തകർക്കുന്ന കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ നയത്തിനെതിരെയാണ് സംസ്ഥാന വ്യാപകമായി സമരം നടത്തിയത്. ഹെഡ് പോസ്റ്റ് ഒാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ.നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.പി. സജീവ് അദ്ധ്യക്ഷനായി.പി.ജെ.ഗണേശ്, എ.ബി.ഉണ്ണി, പി.എം.ബിനു തുടങ്ങിയവർ സംസാരിച്ചു.