പെരുമ്പാവൂർ: സോമിൽ ആൻഡ് പ്ളൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (സോപ്മ ) വല്ലം മേഖലയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ മേഖലാ പ്രസിഡന്റ് വി.എ.പരീതിൽ നിന്നും തുക ഏറ്റുവാങ്ങി. മേഖല സെക്രട്ടറി എ.പി.കെ സലാം, ടി.എം.ഹസൻ, ജോസ് ചാക്കോ, വിനോദ് നാരായൺ, അലി സുസുക്കി, ഹാരിസ് എന്നിവർ സംസാരിച്ചു.