കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ 1084- ാം നമ്പർ ശാഖയിലെ 473-ാം നമ്പർ ശ്രീനാരായണ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ മരുന്നുവിതരണം നടത്തി. പുതിയകാവ് ആയുർവേദ കോളേജിൽനിന്നുള്ള മരുന്ന് സൗജന്യമായി 330 പേർക്ക് നൽകി. വിതരണോദ്ഘാടനം വനിതാസംഘം സെക്രട്ടറി രാജി സുനിൽ കൃഷ്ണൻ പാലപ്പറമ്പിലിന് നൽകി നിർവഹിച്ചു. പ്രസിഡന്റ് സുമ ശശി, വൈസ് പ്രസിഡന്റ് ശ്രീജ എന്നിവർ പങ്കെടുത്തു.