പറവൂർ: ഓൺലൈൻപഠനം മുടങ്ങിയ വിദ്യാർത്ഥിക്ക് അഭിഭാഷക സംഘടന ടെലിവിഷൻ നൽകി. പുതിയകാവ് സ്കൂളിലെ ആറാംക്ളാസ് വിദ്യാർത്ഥിയായ ചിറ്റാറ്റുകര രണ്ടാംവാർഡ് ആളംതുരുത്തിലെ അതുൽ കൃഷ്ണക്കാണ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പറവൂർ യൂണിറ്റ് ടെലിവിഷനും പഠനോപകരണങ്ങളും നൽകിയത്. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികളായ ഫ്രഡി ഫിലിപ്പ്, എം.എ. കൃഷ്ണകുമാർ, കെ.ജി. പ്രീതി, പി. വേണുഗോപാൽ, കെ.വി. സുജിത്, പി.ഡി. ജയൻമോൻ എന്നിവർ അതുലിന്റെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി.