പള്ളുരുത്തി: ശ്രീഭവാനീശ്വര ക്ഷേത്രത്തിനു സമീപത്തെ ശിവപാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ ശ്രീനാരായണ സാമൂഹ്യ സാംസ്കാരിക സേവാസംഘം പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡന്റ് അഡ്വ.കെ.എൻ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. വിജയൻ, ഐ.ജി. സതീശൻ, ടി.കെ. ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.