വൈപ്പിൻ: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വൈപ്പിൻ ബ്ലോക്കുതല ഉദ്ഘാടനം കുഴുപ്പിള്ളിയിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പച്ചക്കറി തൈകളും വിത്തുകളും വ്യക്തികൾക്കും കർഷക ഗ്രൂപ്പുകൾക്കും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുബോധ ഷാജി, അംഗം അഗസ്റ്റിൻ മണ്ടോത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി. സൂസി, സെക്രട്ടറി ശ്രീലത നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.