food-items-
നൂറ് നിർദ്ധന കുടുംബങ്ങൾക്ക് ചൂണ്ടാണിക്കാവ് പോഷ് ഷട്ട്ലേഴ്സ് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിക്കുന്നു.

പറവൂർ: ചൂണ്ടാണിക്കാവ് പോഷ് ഷട്ട്ലേഴ്സിന്റെ നേതൃത്വത്തിൽ പറവൂർ നഗരസഭയിലെ 23, 24 വാർഡുകളിലെ നൂറ് നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, വാർഡ് കൗൺസിലർമാരായ ഷൈനി രാധാകൃഷ്ണൻ, ലിജി ലൈഗോഷ്, ക്ളബ് രക്ഷാധികാരി ബി. മധു, പ്രസിഡന്റ് സി.പി. ബിജു, സെക്രട്ടറി പ്രശാന്ത് എസ്. അംബുജാക്ഷൻ, ജോയിന്റ് സെക്രട്ടറി ഷഖിൽ ജോൺ, ട്രഷറർ ജോൺസൺ കുരിശിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.