കൊച്ചി: അസോസിയേഷൻ ഒഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസിന്റെ (നാസ്‌കോം) നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് സഹായിക്കാൻ വിവിധ സ്‌കൂളുകളിൽ ടാബുകൾ വിതരണം ചെയ്തു. ടെക്‌നോപാർക്ക് തിങ്ക്പാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പുളിയനം വട്ടപ്പറമ്പ് വൈ.എം.സി.എയുടെയും ബ്ലോക്ക് മെമ്പർ സജിയുടെയും സഹകരണത്തോടെ എളവൂർ സെന്റ് ആന്റണീസ് യു.പി.എസ്, പുളിയനം സെന്റ് ഫ്രാൻസിസ് എൽ.പി.എസ്, എളവൂർ സെന്റ് റോക്കീസ് എൽ.പി.എസ്, എളവൂർ ഗവ. എൽ.പി.എസ്, മള്ളൂശേരി ഗവ. എൽ.പി.എസ് എന്നീ സ്‌കൂളുകളിലേക്കാണ് ടാബ് നൽകിയത്.
വിതരണോദ്ഘാടനം തിങ്ക്പാം സി.ഇ.ഒ. ആൻഡ് ഡയറക്ടർ മനോജ് കെ.പി പ്രധാനാദ്ധ്യാപിക സിസ്റ്റർ എം.എം. ജയ്‌മോൾക്ക് ടാബ് നൽകി നിർവഹിച്ചു. തിങ്ക്പാം മാനേജർ- ഓപ്പറേഷൻ ഷീജ മാത്യു, വൈ.എം.സി.എ. പ്രസിഡന്റ് മാർട്ടിൻ ജേക്കബ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റൈജി സിജോ, വാർഡ് മെമ്പർ ജെസ്സി ജോയ്, വിബിൻ വിൻസന്റ്, സെൽജോ ജോർജ്ജ് എന്നിവർ പങ്കെടുത്തു.