കൊച്ചി: കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരനെ സി. പി. എം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന് കോൺഗ്രസ്‌ നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ പറഞ്ഞു. കെ. സുധാകരൻ പ്രസിഡന്റായതോടെ സി.പി.എം അങ്കലാപ്പിലാണ്. കെ. സുധാകരനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് നിയമിച്ചത്. കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുംമുമ്പ് എ.കെ.ജി സെന്ററിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണമായിരുന്നോ എന്നും ബാബു ചോദിച്ചു.