കൊച്ചി: ഒരാഴ്ച നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കമായി. മാത്യു കുഴൽനാടൻ എം.എൽ.എ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സോണിയ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മനേജർ ഡോ.എം.എസ്. നൗഷാദ്, ആയുഷ്ഗ്രാം നോഡൽ ഓഫീസർ ഡോ. ഷീല പി എസ്, ആയുഷ് വെൽനസ് നോഡൽ ഓഫീസർ ഡോ.ജോർജ്ജ് മാത്യു, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർമാരായ ഡോ.നിമ്മി കെ.പി, ഡോ.അനു ഏലിയാസ്, യോഗാ ട്രെയിനർ ഡോ.മനു വർഗീസ് എന്നിവർ സംസാരിച്ചു.സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ യോഗാ പഠനം, ആർ.ടി.ഒ ജീവനക്കാർക്ക് പ്രാണായാമ പരിശീലനം എവിവയടക്കം നിരവധി പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്.നാഷണൽ ആയുഷ്‌മിഷനും ഭാരതീയ ചികിത്സാ വകുപ്പും ചേർന്നാണ് യോഗ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവരങ്ങൾക്ക് : 9526960082 (ചെറുവട്ടൂർ ), 9745476017, 9400031575 (മൂവാറ്റുപുഴ )