കൊച്ചി: തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഴിയോര കച്ചവടക്കാർക്ക് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ധനസഹായം അനുവദിക്കണമെന്നും വാക്‌സിനേഷന് മുൻഗണന നൽകണമെന്നും കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺെലൈൻ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ, ടി.കെ. രമേശൻ, സാംസൺ അറക്കൽ, കെ.ബി. സലാം, പി.സി. സുനിൽകുമാർ, എ.എം. ഷുക്കൂർ, സീനഷാഹുൽ എന്നിവർ പങ്കെടുത്തു