കളമശേരി: ഏലൂർ നഗരസഭ മുപ്പതാംവാർഡിലെ 350 ഓളം വീടുകളിൽ ബി.ജെ.പി. ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികൾ നൽകി. കൗൺസിലർ ചന്ദ്രികാ രാജൻ തങ്കമ്മ സുപ്രനും ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ ലളിത രാജശേഖരനും കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഐ.ആർ. രാജേഷ്, കമ്മിറ്റി അംഗം ദിപിൽകുമാർ, ബൂത്ത് പ്രസിഡന്റ് സി.പി.ജയൻ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.