കളമശേരി: കെ.പി.സി.സി പ്രസിഡന്റായി സ്ഥാനമേറ്റ കെ. സുധാകരൻ എം.പിക്ക് കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലക്കത്തറ മഞ്ഞുമ്മൽ പള്ളിനടയിൽ പാർട്ടി പതാക ഉയർത്തി. എൻ.സി. വിൻസന്റ്, ഹെൻട്രി ജോർജ്, സുരേഷ്ബാബു, പങ്കൻപിള്ള എന്നിവർ സംസാരിച്ചു.