mn-madhu-
വനം കൊള്ള സർക്കാരിന്റെ ഒത്താശയോടെയാണെന്നാരോപിച്ച് പിറവം വില്ലേജ് ഓഫീസിനു മുമ്പിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ സമരം മധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്യുന്നു

പിറവം: 1000 കോടി രൂപയുടെ വനം കൊള്ള സർക്കാരിന്റെ ഒത്താശയോടെയാണെന്നാരോപിച്ച് പിറവം വില്ലേജ് ഓഫീസിനു മുമ്പിൽ ബി.ജെ.പി. പ്രതിഷേധ സമരം നടത്തി. മധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ മധു സമരം ഉദ്ഘാടനം ചെയ്തു.

എടയ്ക്കാട്ടുവയൽ വില്ലേജ് ഓഫീസിനു മുമ്പിൽ നടന്ന ഉപരോധം കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ എം.ആശിഷ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ സീതകുന്നേൽ, പി.ടി.സാജു, എസ്.എ.അരുൺ കുമാർ, പി.എസ്. അജിമോൻ എന്നിവർ സംസാരിച്ചു.