കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രൊഫ. കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണത്തിൽ ഹിന്ദുസ്ഥാൻ ലീവർ മുൻ എച്ച്.ആർ. ഡയറക്ടറും മെന്ററും കോച്ചും ഒ.ഡി. കൺസൾട്ടന്റുമായ ആർ.ആർ. നായർ മുഖ്യപ്രഭാഷണം നടത്തി.
കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എ.കെ. നായർ പ്രൊഫ. കെ.ടി. ചാണ്ടിയെ അനുസ്‌മരിച്ചു. സെക്രട്ടറി ജോമോൻ കെ. ജോർജ്, മെമ്മോറിയൽ ലക്‌ചേഴ്‌സ് ചെയർമാൻ എ.സി.കെ നായർ, വി. രാജൻ നായർ എന്നിവർ പ്രസംഗിച്ചു.