കൊച്ചി: എറണാകുളം മെഡിക്കൽ കോളജിന് ഡാളസ് ടെക്‌സസ് ഇന്തോ അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സ് രണ്ട് ട്രാൻസ്‌പോർട്ട് വെന്റിലേറ്ററുകൾ നൽകി. റോട്ടറി കൊച്ചി സെൻട്രൽവഴി കൈമാറിയ വെന്റിലേറ്ററുകൾക്ക് 15 ലക്ഷം രൂപയാണ് ചെലവ്.
ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളിൽ ഒരുക്കുന്ന വെന്റിലേറ്റർ സംവിധാനമാണിത്. ദൂരഗ്രാമങ്ങളിൽനിന്ന് കൊവിഡ് രോഗികളെ മെഡിക്കൽ കോളജിൽ എത്തിക്കാൻ ഈ വെന്റിലേറ്ററുകൾ സഹായമാകും. സൂപ്രണ്ട് ഡോ. ഗീതയ്ക്ക് വെന്റിലേറ്ററുകൾ റോട്ടറി കൊച്ചി സെൻട്രൽ പ്രസിഡന്റ് ഡോ. ടോം ബാബു കൈമാറി.
വെന്റിലേറ്റർ എത്തിക്കുന്നതിന് റോട്ടറി കൊച്ചി സെൻട്രൽ പ്രസിഡന്റ് ഡോ. ടോം ബാബു, കമാൻഡർ കീർത്തി കുര്യൻ, ഇന്തോ അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സ് ഭാരവാഹികളായ നീൽ ഗോനുഗുന്ത്‌ല, ജോർജ് ബ്രോഡി എന്നിവർ നേതൃത്വം നൽകി.