തൃപ്പൂണിത്തുറ: ഗവ.സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൽ സൗകര്യങ്ങളിലാത്ത വിദ്യാർത്ഥികൾക്കായി പൂർവവിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകളും പഠനോപകരണങ്ങളും നൽകി. 94 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ 6 മൊബൈൽഫോണുകൾ നൽകി. 90 ബാച്ചുകാർ 2 മൊബൈൽ ഫോണുകളും 30 വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും നൽകി. ഹെഡ്മിസ്ട്രസ് സുധ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി..