ആലുവ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കുക, ദ്വീപ് നിവാസികളുടെ ജീവിതമാർഗം പുന:സ്ഥാപിക്കുക, അവരുടെ പൗരാവകാശങ്ങളെയും മൗലികാവകാശങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി ആലുവ മുഖ്യതപാൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജനറൽ സെക്രട്ടറി സാബു പരിയാരത്ത് ഉദ്ഘാടനം ചെയ്തു. ട്രഷറർ എ.വി. റോയി അദ്ധ്യക്ഷത വഹിച്ചു. ജോൺസൻ മുളവരിക്കൽ, അബ്ബാസ് തോഷിബപുരം, വി.എക്‌സ്. ഫ്രാൻസിസ്, നിസാം പുഴിത്തറ, കെ.എം. സലീം, ഹനീഫ കുട്ടോത്ത്, ഷെമീർ കല്ലുങ്കൽ, മോഹൻ റാവു, ഷാനു ഗ്രാന്റ്, ബാവകുട്ടി എന്നിവർ സംസാരിച്ചു.