കോലഞ്ചേരി: വടയമ്പാടി എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള മുഴുവൻ കുടുംബയൂണിറ്റുകളിലെയും ഒന്നു മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് പദ്മനാഭൻ, സെക്രട്ടറി എം.കെ സുരേന്ദ്രൻ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം കൊവിഡ് ബാധിതരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായവും നൽകി. ശാഖാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനായി. പി.പി.കുട്ടപ്പൻ, എം.കെ. സുബിൻ, എം. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.