ആലുവ: ഡി.വൈ.എഫ്.ഐ കീഴ്മാട് കുന്നുംപുറം യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ടി.എ. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, നേതാക്കളായ എം.യു. പ്രമേഷ്, റിയാസ് മാളിയേക്കൽ, ടി.ആർ. രജീഷ്, പി.എ. ഹാരിഷ്, സതീഷ് പുത്തൻപുര എന്നിവർ സംസാരിച്ചു. പി.എ. താരിഷ്, ഷാജഹാൻ മുട്ടത്തുംകുടി, എം.എസ്. ഷെഫീർ, ടി.എസ്. ഹുസൈൻ എന്നിവർ പങ്കെടുത്തു. പ്രവർത്തകർ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വീടുകളിലെത്തിച്ചു.