മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് വിദ്യാർത്ഥിനികളുടെ 17 ഒഴിവുകളിലേയ്ക്ക് (പട്ടികജാതി/ പട്ടികവർഗം-16, മറ്റു സമുദായക്കാർ-1) അപേക്ഷ ക്ഷണിക്കുന്നു. മൂവാറ്റുപുഴ നഗരസഭാ പരിധിയിലുളള ഏതെങ്കിലും സ്കൂളിൽ 5 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്നതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുളളതുമായ പെൺകുട്ടികൾക്കാണ് പ്രവേശനത്തിന് അർഹതയുളളത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 24 വൈകിട്ട് 5 ന് മുമ്പ് . അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും നഗരസഭാ ഓഫീസിൽ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.