അങ്കമാലി: നഗരസഭാ പരിധിയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കൗൺസിൽ അംഗീകരിച്ചു.എൽ.ഡി.എ. പാർളമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ് പ്രമേയം അവതരിപ്പിച്ചു. പി.എൻ.ജോഷി പിന്താങ്ങി. ചെയർമാൻ റെജി മാത്യു അധ്യക്ഷത വഹിച്ചു. ഇന്റർനെറ്റ് ലഭ്യതയുടെ പോരായ്മ പരിഹരിക്കുക, ടവറുകളുടെ ശേഷി വർദ്ധിപ്പിക്കുക, വൈഫൈ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.