പറവൂർ: മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (എസ്.എൻ.ജിസ്റ്റ്) എൻജിനിയറിംഗ് അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈനായി മാതൃകാപ്രവേശന പരീക്ഷ എസ്.എൻ.ടീ 21 നടത്തുന്നു. കേരള എൻജിനിയറിംഗ് പ്രവേശനപരീക്ഷ മാതൃകയിൽ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയുടെ പ്രവേശനം സൗജന്യമാണ്. ആദ്യഘട്ടം ജൂൺ 18,19, രണ്ടാംഘട്ടം ജൂൺ 25, 26 നുമാണ്. പരീക്ഷയിൽ ഉന്നതവിജയം നേടുന്നവർക്ക് എസ്.എൻ. ജിസ്റ്റിൽ ബി.ടെക് പ്രവേശനത്തിന് ഫീസിളവ് ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/2KRx2j5WLrPWZWAR6. ഫോൺ. 0484-2887000, 9961792220, 9947281122.