അങ്കമാലി: ചാലക്കുടി പുഴയുടെ അങ്കമാലി നിയോജകമണ്ഡലത്തിലെ കടവുകൾ കെട്ടിസംരക്ഷിക്കാൻ 1.58 കോടി അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. പാറക്കടവ് പഞ്ചായത്തിൽ ഉൾപ്പെട്ട ചീരോത്തുകടവ്, പൂവംകടവ് പരിസരം, വേലൻകടവ്, പയ്യപ്പിള്ളി കടവ്, പാലുപ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിന് സമീപമുള്ള കടവ് എന്നിവയാണ് കെട്ടിസംരക്ഷിക്കുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവർത്തനം എത്രയുംവേഗം ആരംഭിക്കാൻ ജലസേചന വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.