അങ്കമാലി: കൊവിഡ് പശ്ചാത്തലത്തിൽ സഹകാരികൾക്ക് കൈത്താങ്ങായി കറുകുറ്റി സർവീസ് സഹകരണ ബാങ്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ടു മാസത്തിനുശേഷം തിരിച്ചടവ് ആരംഭിക്കുന്ന പലിശരഹിത വായ്പ പതിനായിരം, പലിശരഹിത പഠനോപകരണ വായ്പ സ്മാർട്ട് ഫോണിന് പതിനായിരം രൂപ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയ്ക്ക് മുപ്പതിനായിരം രൂപ, ആറുമാസ കാലാവധിയിൽ സ്വർണപ്പണയ പലിശ നാലുശതമാനം എന്നീ പദ്ധതികൾക്ക് തുടക്കമിട്ടതായി പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര, സെക്രട്ടറി ധന്യാദിനേശ് എന്നിവർ അറിയിച്ചു.