അങ്കമാലി: കെ.സി.വൈ.എം മൂക്കന്നൂർ ഫൊറോനയുടെ നേതൃത്വത്തിൽ 75 യുവജന പ്രവർത്തകർ
ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ രക്തദാനം നടത്തി. അതിരൂപത ഡയറക്ടർ ഫാ.ജൂലിയസ് കറുകന്തറ രക്തദാനംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജിബിൻ കണ്ണാട്ട്, ഫാ. ജോസ് പൊള്ളയിൽ, വൈസ് പ്രസിഡന്റ് ജിസ്മി പോളി, ജനറൽ സെക്രട്ടറി ജോമി, ജോയിന്റ് സെക്രട്ടറി നീതു, അതിരൂപത ജോ. സെക്രട്ടറി റിസോ തോമസ്, അഖിൽ സണ്ണി എന്നിവർ നേതൃത്വം നൽകി.