കാലടി: കാഞ്ഞൂർ സി.പി.എം ഹെൽപ്പ് ഡസ്ക് കൊവിഡ് പ്രവർത്തനങ്ങളുടെ ഏഴാമത് പദ്ധതിയായ അംഗപരിമിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ, ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രീ എന്നിവർ ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ അദ്ധ്യക്ഷതവഹിച്ചു. കെ.പി. ബിനോയി, പി. അശോകൻ, കെ.വി. വിപിൻ, ചന്ദ്രവതി രാജൻ, എം.ജി. ഗോപിനാഥ്, പി. തമ്പാൻ, പി.ആർ. വിജയൻ, എം.കെ. ലെനിൻ, കെ.പി. ഷാജി, കെ.വി. അഭിജിത്ത് എന്നിവർ സംസാരിച്ചു.