കുറുപ്പംപടി: അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിനേഷൻ എടുക്കുന്നതിന്റെ മുന്നോടിയായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്തു. തൊഴിൽസ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് കണക്കെടുക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു, രജിത ജയ്മോൻ. ബിന്ദു ഉണ്ണി, ജെ.എച്ച്.ഐ.സണ്ണി എന്നിവർ നേതൃത്യം നൽകി.