vadakkekara-panchayath-
വടക്കേക്കര പഞ്ചായത്തിൽ ബയോബിന്നുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിക്കുന്നു.

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ഗാർഹിക ജൈവമാലിന്യ സംസ്കരണത്തിനായി രണ്ടായിരം ബയോബിന്നുകൾ വിതരണം ചെയ്തു. 1800 രൂപ വിലയുള്ള ബയോബിൻ 90ശതമാനം സബ്സിഡിയോടെ 180രൂപയ്ക്കാണ് ഗുണഭോക്താവിന് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി വർഗീസ്, ബീനരത്നൻ, മെമ്പർമാരായ പി.കെ. ഉണ്ണിക്കൃഷ്ണൻ, കെ.ടി. നിതിൻ, സുമതി ശ്രീനിവാസൻ, ടി.കെ. ഷാരി, മിനി ഉദയൻ, പി.ജി. ജിൽജോ, പി ജെ ജോബി, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, വി.ഇ.ഒ പി.ബി. മിനി എന്നിവർ പങ്കെടുത്തു.