cpm
സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി.പി. എസ്തോസ് അനുസ്മരണ ദിനാചരണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി. പി.എം മുവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി.എസ്തോസിന്റെ 33-ാമത് അനുസ്മരണ ദിനാചരണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം. ഇസ്മായിൽ, പി.ആർ.മുരളീധരൻ, ഏരിയ നേതാക്കളായ എം.ആർ.പ്രഭാകരൻ, കെ.എൻ . ജയപ്രകാശ്, സജിജോർജ്, ടി.എൻ.മോഹനൻ, സി.കെ.സോമൻ, ആർ. രാഗേഷ്, കെ.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. രാവിലെ ഒമ്പതിന് ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ പി.എം.ഇസ്മായിൽ പതാകയുയർത്തി. തുടർന്ന് പി.പി.എസ്തോസിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.