bjp
ഏലൂർ ഫാക്ട് കവലയിൽ നടന്ന ബി.ജെ.പി.യുടെ പ്രതിഷേധ സമരം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി.വി.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ആയിരം കോടി രൂപയുടെ വനംകൊള്ളക്കെതിരെ ബി.ജെ.പി.ഏലൂരിന്റെ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധസമരം നടത്തി. ഫാക്ട് കവലയിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി.വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഫാക്ട് പി .ഡി .ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി ആർ.സജികുമാർ, നോർത്ത് ഗെയ്റ്റിൽ കൗൺസിലർ കൃഷ്ണപ്രസാദ്, പാതാളം ജംഗ്ഷനിൽ സെക്രട്ടറി സജിത് ആർ.നായർ, ഐ.ആർ.ഇ. കമ്പനി ഗേറ്റിനുമുന്നിൽ മുനിസിപ്പൽ വൈസ് പ്രസിഡന്റ് വസന്തൻ, ഡിപ്പോ ഓഫീസിൽ മണ്ഡലം സെക്രട്ടറി സീമാ ബിജു, ഡിപ്പോ കവലയിൽ ജനറൽ സെക്രട്ടറി പി.ടി. ഷാജി, അലുപുരത്ത് കൗൺസിലർ കെ.എൻ. അനിൽകുമാർ, ആലുങ്കൽ കവലയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജാ ലെനീന്ദ്രൻ, മഞ്ഞുമ്മലിൽ കൗൺസിലർ എസ്. ഷാജി, മുട്ടാറിൽ വി.ജി.രവീന്ദ്രൻ, കളമശേരി മെട്രോസ്റ്റേഷനു മുന്നിൽ മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് എന്നിവർ ഉദ്ഘാടനം ചെയ്തു.

കർഷകമോർച്ച ജില്ലാ സെക്രട്ടറി സുനിൽകുമാർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി നവൽകുമാർ, വി. ബേബി, വിനോദ് കളമശേരി എന്നിവർ നേതൃത്വം നൽകി.